ഒറ്റപ്പെടുന്നവർക്ക് ഒറ്റയല്ലെന്ന ബോധ്യത്തിനായി ഒന്നിക്കാം: ലോക ആത്മഹത്യ പ്രതിരോധ ദിനം, സെമിനാർ സംഘടിപ്പിച്ചു
വെള്ളമുണ്ട: ലോക ആത്മഹത്യ പ്രതിരോധ ദിനത്തോടനുബന്ധിച്ചു വെള്ളമുണ്ട എ യു പി സ്കൂളും, ഹോമിയോപ്പതി വകുപ്പ്, സദ്ഗമയ പ്രൊജക്റ്റും ചേർന്ന് മാനസികാരോഗ്യത്തെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. ദിനത്തിന്റെ പ്രമേയത്തിനെ അടിസ്ഥാനമാക്കി വെള്ളമുണ്ട ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ഒഴുക്കന്മൂല,ഡോക്ടർ മനു വർഗീസ് ക്ലാസിനു നേതൃത്വം നൽകി. പ്രിൻസിപ്പൽ സി ജ്യോതി അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡന്റ്, വിനേഷ് ഉദ്ഘാടനം ചെയ്തു.
പ്രശ്നങ്ങളെ തുറന്നു പറയുവാനും, നേരിടാനും,, നല്ല സ്നേഹിതരായി, മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ കൂട്ടായി നിൽക്കാനും, ഒറ്റപെട്ടു പോയവരെ കണ്ടെത്താനും പ്രത്യാശ നൽകുവാനും കുട്ടികളോട് ആഹ്വാനം ചെയ്തു.






Leave a Reply