യൂത്ത് ലീഗ് യുവോൽസവം: ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി യുവോൽസവത്തിന്റെ ഭാഗമായി മണ്ഡലം തല ക്രിക്കറ്റ് ടൂർണ്ണമെന്റ് പനമരത്ത് വെച്ച് സംഘടിപ്പിച്ചു. ജില്ലാ യൂത്ത്‌ലീഗ് പ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിന് ഹാരിസ് കാട്ടിക്കുളം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് മലബാർ, പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സുലൈമാൻ ഹാജി, ജില്ലാ കോഡിനേറ്റർ സിടി ഹുനൈസ്. നിയോജക മണ്ഡലം കോഡിനേറ്റർ കബീർ മാനന്തവാടി, ട്രഷറർ അസീസ് വെള്ളമുണ്ട,ഇബ്രാഹീം സി എച്, അസീസ് വി.പി, ഹാരിസ് പുഴക്കൽ, ജലീൽ പടയൻ, അശിഖ് എം കെ, ആശിഖ് എൻ,
ഇസ്ഹാഖ്, ഷബീർ സൂഫി, ശിഹാബ് അയാത്ത്, ഷനൂദ് വി.സാലിഹ് ദയരോത്ത്, ഷംനാസ്, എന്നിവർ പങ്കെടുത്തു.






Leave a Reply