June 20, 2026

ബൈസൈക്കിൾ ചലഞ്ച്: പ്രമോഷണൽ വീഡിയോ പ്രകാശനം ചെയ്തു

0
20231012_102204.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: സംസ്ഥാന സർക്കാരിൻ്റെ കേരളീയം-2023 ൻ്റെ ഭാഗമായി വയനാട്‌ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും വയനാട്‌ ബൈക്കേഴ്സ്‌ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന വയനാട്‌ ബൈസൈക്കിൾ ചലഞ്ച്‌ സെക്കന്റ്‌ എഡിഷന്റെ പ്രമോഷണൽ വീഡിയോ പ്രകാശനം ചെയ്തു. വയനാട് ജില്ലയിൽ സുസ്ഥിര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേവുമായാണ് പരിപാടി നടത്തുന്നത്. 
വയനാട് ജില്ലാ കലക്റ്ററേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ.ആർ രേണുരാജ്‌ ഐ എ എസ് വീഡിയോ പ്രകാശനം ചെയ്തു.ഡി ടി പി സി സെക്രട്ടറി ശ്രീ.അജേഷ്‌.കെ .ജി, ബൈക്കേഴ്സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ഡോ. മുഹമ്മദ് സാജിദ്‌, സെക്രട്ടറി ഷൈജൽ കുന്നത്ത്‌ ട്രഷറർ 
മുഹമ്മദ്‌ ഹാരിഫ്‌, ഡി ടി പി സി മാർക്കറ്റിംഗ് മാനേജർ ശ്രീ.പ്രവീൺ പി പി തുടങ്ങിയവർ പങ്കെടുത്തു. നവംബർ അഞ്ചിന്‌ കൽപ്പറ്റയിൽ നിന്ന് ആരംഭിക്കുന്ന സൈക്ലിംഗ് ചലഞ്ചിൽ ദേശീയ സംസ്ഥാന താരങ്ങൾ ഉൾപ്പെടെ നൂറോളം കായിക താരങ്ങൾ പങ്കെടുക്കും.വിവിധ വിഭാഗങ്ങളിലായി ഒന്നരലക്ഷം രൂപയാണ്‌ ‌ വിജയികൾക്ക്‌ ലഭിക്കുക. കായിക വകുപ്പ്‌ മന്ത്രി വി അബ്ദുറഹിമാൻ പ്രോഗ്രാം ലോഞ്ചിംഗ്‌ നിർവ്വഹിച്ച ചലഞ്ചിന്റെ സെക്കന്റ്‌ എഡിഷൻ രജിസ്ട്രേഷൻ തുടരുകയാണ്‌.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *