May 20, 2024

തിരച്ചിൽ ഒരു ഭാഗത്ത്;മറുഭാഗത്ത് വീണ്ടും മാവോയിസ്റ്റ്

0
20231012 095644

 

തലപ്പുഴ: ജില്ലയിൽ മാവോയിസ്റ് സാന്നിധ്യം വീണ്ടും. മക്കിമലയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായാണ് റിപ്പോർട്ട്.ഹെലികോപ്ടറും ഡ്രോണും ഉപയോഗിച്ച് തിരച്ചിൽ നടക്കുന്നതിനിടെയാണ് മാവോയിസ്റ്റ് വരവ്.

കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ മലയില്‍ നിന്നും രണ്ട് കിലോമീറ്ററോളം മാറിയുള്ള മക്കിമലയിലെ നിര്‍മ്മാണത്തിലിരിക്കുന്ന ജംഗിള്‍ വ്യൂ റിസോര്‍ട്ട് പരിസരത്താണ് മാവോയിസ്റ്റുകളെത്തിയത്. അതേസമയം സംഘത്തിൽ മൂന്ന് പേരാണ് ഉള്ളതെന്ന് പ്രാഥമിക വിവരം ലഭിച്ചു. ഏഴ് മണിയോടെ എത്തിയ സംഘം എട്ടര വരെ ചിലവഴിച്ചതായും, പലവ്യഞ്ജനങ്ങള്‍ വാങ്ങി തിരികെ മടങ്ങിയതായും പറയുന്നു. റിസോര്‍ട്ടിലെ ജീവനക്കാരന്റെ മൊബൈലില്‍ നിന്നും വാര്‍ത്താക്കുറിപ്പ് മാധ്യമ പ്രവര്‍ത്തകര്‍ക്കയക്കുകയും ചെയ്തു.

റിസോർട്ട് ജീവനക്കാരന്റെ ഫോണില്‍ നിന്നും  മാധ്യമങ്ങള്‍ക്ക് വാര്‍ത്താകുറിപ്പ് അയച്ച ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ ഫോണ്‍ അറ്റന്റ് ചെയ്യാന്‍ പാടുള്ളൂവെന്ന നിര്‍ദേശം നല്‍കി സംഘം മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണും, ഹെലികോപ്ടറും ഉള്‍പ്പെടെ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിട്ടും വീണ്ടും മാവോയിസ്റ്റുകള്‍ എത്തിയിരിക്കുകയാണ്. മാവോയിസ്റ്റ് പോരാട്ടങ്ങളെ പിന്തുണയ്ക്കണമെന്ന അഭ്യര്‍ത്ഥനയോടെ കുറിപ്പും ലഭിച്ചു.

 

കമ്പമലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ട് പേജുള്ള വാര്‍ത്താ കുറിപ്പ് അയച്ചിരിക്കുന്നത്. തൊഴിലാളി പക്ഷം നിന്ന് മാവോയിസ്റ്റുകള്‍ ഉയര്‍ത്തിയ വിഷയങ്ങളോട് രാഷ്ട്രീയ പ്രതികരണം നടത്തുന്നില്ല. തണ്ടര്‍ബോള്‍ട്ടും പൊലീസും പാടികളില്‍ കയറിയിറങ്ങി തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നു. തരം താണ നുണ പ്രചരണമാണ് എസ്റ്റേറ്റ് മാനേജ്‌മെന്റും തൊഴിലാളി സംഘടനകളും നടത്തുന്നതെന്നും ആരോപണമുണ്ട്. സിപിഎം നേതാക്കള്‍ തൊഴിലാളിയോഗം വിളിച്ച് തെറ്റിധാരണ പരത്തുന്നു. സികെ ശശീന്ദ്രനും പി ഗഗാറിനുമെതിരെയാണ് പരാമര്‍ശം. ചില തൊഴിലാളികളെ ഭയപ്പെടുത്തി സിഐടിയും സംഘപരിവാര്‍ സംഘടനയും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം പണിമുടക്കിയത്.40 വര്‍ഷക്കാലമായി തൊഴിലാളികളെ വഞ്ചിച്ചവരാണ് പണിമുടക്കിയത്. ഭയംകൊണ്ടാണ് തൊഴിലാളികള്‍ സമരത്തിന് നിന്ന് കൊടുത്തത്.തൊഴിലാളികളെ അടര്‍ത്തിമാറ്റി മാനേജ്‌മെന്റിന് വിടുപണി ചെയ്യുകയാണ് മാനേജ്‌മെന്റുകള്‍.പൊലീസും തണ്ടര്‍ബോള്‍ട്ടും തൊഴിലാളികളെ ഭയപ്പെടുത്തുകയാണ്.പാടികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത് തൊഴിലാളികളെ സൈനിക വലയത്തിലാക്കാനാണ്. സിപിഐ മാവോയിസ്റ്റ് കബനി ഏരിയാസമിതിയുടെ പേരിലാണ് വാര്‍ത്താ കുറിപ്പ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *