June 15, 2026

വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ്ചികിത്സയിലായിരുന്നയാൾ മരിച്ചു

0
20231014_110435
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുൽപ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളൻ (62) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്തംബർ 30 ന് ചെതലയം ഫോറസ്റ്റ് റേഞ്ചിലെ പള്ളിച്ചിറ വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. തുമ്പികൈയ്യാൽ എടുത്തെറിഞ്ഞതിനെ തുടർന്ന് വാരിയെല്ലുകൾ പൊട്ടിയിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ . ഭാര്യ ദേവി. മക്കൾ സുരേഷ്, ജിജി .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *