June 15, 2026

ലോക കാഴ്ച ദിനം ആചരിച്ചു

0
IMG_20231014_095333.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: കല്ലങ്കാരി ജനകീയ ആരോഗ്യ കേന്ദ്രം 
ആരോഗ്യമേളയോട് അനുബന്ധിച്ചു ലോക കാഴ്ച ദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബീന റോബിൻസൺ അധ്യക്ഷയായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി ചാർലി പദ്ധതി വിശദീകരണം നടത്തി. പരിപാടിയുടെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ്, ജീവിത ശൈലീ രോഗ നിർണയ ക്യാമ്പ്, മൈഗ്രന്റ് സ്ക്രീനിംഗ്, മലേറിയ പരിശോധന , എച്ച് ബി സ്ക്രീനിംഗ്, ലെപ്രസി സ്ക്രീനിംഗ് തുടങ്ങിയവയും നടന്നു. എംഎൽഎസ്പി വീണ, കാഴ്ച രോഗ വിദഗ്ദ ആര്യ, ഗീത ശങ്കരൻകുട്ടി, ഹാരിസ് ബ്രെഡ് & ബട്ടർ തുടങ്ങിയവർ സംസാരിച്ചു. ജോലി സ്ഥലത്ത് കണ്ണുകളെ സ്നേഹിക്കുക എന്ന ആശയത്തിലാണ് ലോക കാഴ്ച ദിന പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *