സ്‌കൂട്ടര്‍ മോഷണം; പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ മൂന്നംഗ കൗമാരസംഘം പോലീസ് പിടിയിൽ
നൂൽപ്പുഴ: ടൗണിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ മൂന്നംഗ കൗമാരസംഘത്തെ പോലീസ് പിടികൂടി. ആലപ്പുഴ പരവൂർ ദാസ് വീട്ടിൽ ദാസ് ചന്ദ്രൻ (19), പനമരം ഓടക്കൊല്ലി ഉന്നതിയിൽ വി. പ്രസാദ് (19) എന്നിവരും ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയുമാണ് നൂൽപ്പുഴ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച മണ്ണാർക്കാട് വെച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ജൂൺ വൈകിട്ടോടെ പഴൂർ ടൗണിൽ മദ്രസ കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് ഇവർ മോഷ്ടിച്ചത്. വാഹന ഉടമയുടെ പരാതി ലഭിച്ചയുടൻ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ പരിശോധനകളും കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിത നീക്കത്തിനൊടുവിലാണ് മോഷ്ടാക്കളെ വലയിലാക്കിയത്.
നൂൽപുഴ സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്.എച്ച്.ഓ ശശീധരൻ പിള്ളയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എം. മുഹമ്മദ് ഷാഫി, കെ. പരമേശ്വരൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിനോജ് എബ്രഹാം, സീനിയർ സി.പി.ഒ മാരായ മുഹമ്മദ്, ടി.ഡി സന്തോഷ്, സി.പി.ഓ മാരായ അനുജോസ്, രഞ്ജിത്ത് രവി, ദിനിൽലാൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.





Leave a Reply