June 13, 2026

ബ്യൂട്ടിപാർലർ ഓണേഴ്സ് സമിതി വയനാട് ജില്ല കൺവെൻഷൻ സംഘടിപ്പിച്ചു

0
IMG_20231015_122703.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി വയനാട് ജില്ലാ കൺവൻഷൻ നടത്തി. സുൽത്താൻ ബത്തേരി ക്ഷീരോൽ പാദക സഹകരണ സംഘം ഹാളിൽ ചേർന്ന കൺവെൻഷൻ ബത്തേരി നഗരസഭ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൻ ലിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. പാർലറുകളിലെ വേസ്റ്റ് മാനേജമെന്റ് വിഷയത്തിൽ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കൺവൻഷൻ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.
മാണി വർഗ്ഗീസ് അദ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം.ആർ.സുരേഷ് മുഖ്യപ്രഭാക്ഷണം നടത്തി. യൂണിറ്റ് സെക്രടറി ശശികുമാർ സ്വാഗതം പറഞ്ഞു. സമിതി ജില്ലാ ട്രഷറർ എം.എസ്സ് വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.പി. ശീധരൻ ,കെ.ജി.സുനിൽ എന്നിവർ സംസാരിച്ചു.B.P.O.S. ജില്ലാ പ്രസിഡൻറായി മായമോളെയും സെകട്ടറിയായി പി.എം. ജയശ്രീയെയും തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *