June 13, 2026

വിജയികൾക്ക് ആദരവുമായി മാനന്തവാടിയിൽ ‘എജ്യുഫെസ്റ്റ്’ വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിച്ചു

0
IMG_20260613_095457
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നഗരസഭയും മാനന്തവാടിയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളും സംയുക്തമായി വയനാട് സ്‌കിൽ പാർക്കിൽ ‘എജ്യുഫെസ്‌റ്റ്’ വിദ്യാഭ്യാസ പ്രദർശനം നടത്തി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെയും എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പുകൾ കരസ്ഥമാക്കിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. നഗരസഭ ചെയർപേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.എസ്. മൂസ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിന്ധു സെബാസ്റ്റ്യൻ, ഷീജ ഫ്രാൻസിസ്, വയനാട് സ്കിൽ പാർക്ക് ഡയറക്ടർ എ.വി. അനീഷ്, മേരി മാതാ കോളേജ് പ്രിൻസിപ്പൽ റെജി ഫ്രാൻസിസ്, വയനാട് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ എം.ജെ. ബിജു, സഞ്ചു ജോണി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *