June 13, 2026

ബത്തേരിയിൽ വാറ്റുചാരായവുമായി യുവാവ് പിടിയിൽ

0
IMG_20231015_122848.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ബത്തേരിയിൽ 4.5 ലിറ്റർ വാറ്റുചാരായവുമായി യുവാവ് പിടിയിലായി. സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപ്പുഴ മുത്തങ്ങ തകർപ്പാടി കോളനി രാജീവൻ (40) എന്നയാളാണ് പിടിയിലായത്. സുൽത്താൻബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി മുത്തങ്ങ തകരപ്പാടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
എക്സൈസ് പ്രിവന്റി ഓഫീസർ വി  എ  ഉമ്മറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്, അനിൽ, രതീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിനി മോൾ എന്നിവരും ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *