കരണിയിൽ യുവാവിനെ വീട്ടിൽകയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ
കൽപ്പറ്റ: കണിയാമ്പറ്റ കരണിയിൽ യുവാവിനെ വീട്ടിൽകയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശി കണ്ടാരത്ത് വീട്ടിൽ അഹമ്മദ് മസൂദ് , നോർത്ത് പറവൂർ സ്വദേശികളായ കൊക്കർണി പറമ്പ് അഷ്ബിൻ , കൊക്കർണി പറമ്പ് ശരത് , കബ്ലക്കാട് സ്വദേശിയായ കലം പറമ്പിൽ ഫഹദ് എന്നിവരാണ് പിടിയിലായത്.
ഇതിൽ കാപ്പ കേസിൽ നാടുകടത്തിയ പ്രതിയാണ് അഹമ്മദ് മസൂദ്.
ദുബൈയിൽ നിന്ന് കടത്തിയ സ്വർണം കവർന്നതിന്റെ പ്രതികാരമെന്നാണ് പൊലീസ് പറയുന്നത്. വിദേശത്ത് നിന്ന് ലഭിച്ച ക്വട്ടേഷനെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മറുപടിയെന്നാണ് ലഭ്യമായ വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കരണി സ്വദേശി അഷ്കർ അലിയെ വീടിനുള്ളിൽ കയറി വെട്ടിപരിക്കേൽപ്പിച്ചത്. തുടർന്ന് പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികളിൽ നാല് പേർ പോലീസ്പിടിയിലാകുന്നത്. ഡി.വൈ.എസ്.പി അബ്ദുൾ ഷെരീഫ് , സുൽത്താൻ ബത്തേരി സ്റ്റേഷൻ ഓഫീസർ എം.എ സന്തോഷ് , മീനങ്ങാടി സ്റ്റേഷൻ ഓഫീസർ ബിജു ആൻറണി , തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു എറണാകുളത്ത് നിന്ന് പ്രതികളെ പിടികൂടിയത്.





Leave a Reply