June 20, 2026

സഞ്ചാരകേന്ദ്രങ്ങളും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുമുള്ള വൈത്തിരി ലോകത്തിന്റെ നെറുകയിലേക്ക് സഞ്ചരിക്കട്ടെ: അടിസ്ഥാന സൗകര്യ വികസനം അനിവാര്യമെന്ന് വയനാട് ടൂറിസം അസോസിയേഷൻ

0
20231019_132848.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: വൈത്തിരി പഞ്ചായത്തിന് പ്രത്യേക ടൂറിസം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി യൂണിറ്റ് കമ്മിറ്റി. എല്ലാ രാഷ്ട്രീയ സമൂഹിക രംഗത്തുള്ളവരും പൊതുജനങ്ങളും മുന്നിട്ടിറങ്ങണമെന്നും വൈത്തിരി ഗ്രാമപഞ്ചായത്തിനെ ടൂറിസം ഗ്രാമ പഞ്ചായത്തായി ഉയർത്തി സാമ്പത്തിക ടൂറിസം പാക്കേജ് പ്രഖ്യാപിക്കണമെന്നും വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി യൂണിറ്റ് ആവശ്യപ്പെട്ടു. 
     
ഇന്ത്യയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്ര ജില്ലയിലൊന്നായ വയനാട്ടിലെ വൈത്തിരിയുടെ വളർച്ചയ്ക്ക് ഒരു സാമ്പത്തിക പക്കേജ് അത്യാവശ്യമാണ്. ലോക ഭൂപടത്തിൽ വൈത്തിരിയുടെ പേര് ഉയർന്നു നിൽക്കുന്ന ഈ സമയത്ത് , വൈത്തിരി ഗ്രാമപഞ്ചായത്തിനെ ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തി ലോകോത്തര നിലാവരത്തിലേയ്ക്ക് ഉയർത്തി കൊണ്ട് വരണം. എൻ ഊര്, പൂക്കോട് തടാകം, ചുരം വ്യൂ പോയൻ്റ്, ചങ്ങലയിട്ടമരം തുടങ്ങിയ സംസ്ഥാനതലത്തിലെ അതിപ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു പഞ്ചായത്തിൽ തന്നെ പ്രധാനപ്പെട്ട ഇത്രമാത്രം ടൂറിസം കേന്ദ്രങ്ങൾ ഉള്ളത് വൈത്തിരിയിൽ മാത്രമാണ്. ഒരോവർഷവും ലക്ഷക്കണക്കിൻ്റെ വർദ്ധനവാണ് സഞ്ചാരികളുടെ കാര്യത്തിൽ ഉണ്ടാവുന്നത്. കേരളത്തിലെ ആദ്യത്തിലെ ടൂറിസം ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിക്കണം. പഞ്ചായത്തിലെ എല്ലാ ഭാഗത്തുമായി ഫൈവ് സ്റ്റാർ റിസോർട്ടുകൾ അടക്കമുള്ള നൂറുകണക്കിന് റിസോർട്ടുകളും വില്ലകളും അപ്പാർട്ട്മെൻ്റുകളും ഹോംസ്റ്റെകളും സ്ഥിതി ചെയ്യുന്നുണ്ട്. നിലവിൽ നാലോളം അഡ്വഞ്ചർ പാർക്കുകൾ പ്രവർത്തിച്ച് വരുന്നതോടൊപ്പം ഗ്ലാസ് ബ്രിഡ്ജും, നൈറ്റ് പാർക്കും അടക്കം മൂന്ന് പാർക്കുകൾ കൂടി നിർമ്മാണത്തിലാണ്. വൈത്തിരി പഞ്ചായത്ത് ബോട്ട് സവാരി കൂടി തുടങ്ങാൻ പോകുകയാണ്.
ലക്കിടി മുതൽ ചുണ്ടേൽ വരെ പത്ത് കിലോമീറ്റർ മാത്രം വരുന്ന നാഷണൽ ഹൈവേ സൈഡുകൾ ഇൻ്റർലോക്ക് പാകി കൊണ്ടും ഇരുവശങ്ങളും ലൈറ്റുകൾ സ്ഥാപിച്ചും ഉദ്യാനങ്ങളും വിശ്രമസ്ഥലങ്ങളും ഉണ്ടാക്കി കൊണ്ടും മനോഹരമാക്കി തീർക്കണം. ടൂറിസം ഇൻഫൊർമേഷനും കംഫർട്ടു സ്റ്റേഷനുകളും സ്ഥാപിക്കുകയും ചെയ്യണം. പുഴകളും തോടുകളും സംരക്ഷിച്ച് അധിമനോഹരമാക്കി മാറ്റണം. കേരളത്തിൻ്റെ തനത് കലാരൂപകൾ എന്നും അവതരിപ്പിക്കാനുള്ള വേദികൾ നിർമ്മിക്കപ്പെടണം. 
വൈത്തിരിയെ ആഗ്രഹിച്ച് വരുന്ന സഞ്ചാരികൾക്ക് ഒരു നവ്യാനുഭവം നൽകാൻ കഴിയണം നമ്മുക്ക് കഴിയണമെനന്നും കമ്മിറ്റി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *