June 20, 2026

സ്വകാര്യബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം: മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍

0
20231020_202939.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സ്വകാര്യബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പണിമുടക്കില്‍ യാത്രക്കാര്‍ ദുരിതത്തിലായി. ഇന്നലെ വൈകുന്നേരം നാലേകാലിന് മാനന്തവാടി മുന്‍സിപ്പല്‍ ബസ്റ്റാന്റില്‍ വെച്ചാണ് വിദ്യാര്‍ഥികളും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. അതിനിടയില്‍ വിദ്യാര്‍ഥികള്‍ നിരവില്‍പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കാഞ്ഞായി ബസിലെ ഡ്രൈവര്‍ വിഷ്ണുവിനെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തുകയായിരുന്നു. ഇതോടെ വിവിധ സ്ഥലങ്ങളിലേക്ക് പോകാനെത്തിയ സ്‌കൂളുകള്‍ വിദ്യാര്‍ഥികളും, വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമെല്ലാം ബസ്റ്റാന്റിലെത്തിയെങ്കിലും സ്വകാര്യബസില്ലാത്തത് മൂലം ദുരിതത്തിലായി. തുടര്‍ന്ന് അഞ്ചര മണിയോടെ പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സ്വകാര്യബസ് തൊഴിലാളികള്‍ സമരം പിന്‍വലിക്കുകയായിരുന്നു. ഒരു മണിക്കൂറോളം സമയമാണ് സ്വകാര്യബസ് സര്‍വീസ് നിലച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *