September 18, 2024

സി.പി.എമ്മിന്‍റെ സഹകരണ കൊള്ളക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന്

0
20231020 203108.jpg
കൽപ്പറ്റ : സഹകരണ മേഖലയിൽ സി.പി.എമ്മിന്‍റെ നേതൃത്വത്തിലുള്ള ആസൂത്രിത കൊള്ളക്കെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാവാന്‍ വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന വൈത്തിരി ബ്ലോക്ക് കൺവെൻഷനിൽ പടിഞ്ഞാറത്തറ – കൽപ്പറ്റ റോഡിൻറെ ട്രാഫിക് സിഗ്നലിംഗും, പെഡസ്ട്രിയൻ മാർക്കിങും അവസാന ഘട്ട ടാറിങ് ജോലികളും ഉടൻ പൂർത്തിയാക്കണമെന്നും കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു. ഒക്ടോബർ 26 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പിയുടെയും പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശന്‍റെയും സാന്നിധ്യത്തിൽ നടക്കുന്ന ജില്ലാ കൺവെൻഷൻ വിജയിപ്പിക്കുവാനും കൺവെൻഷൻ തീരുമാനിച്ചു.
2024 ലെ തെരഞ്ഞെടുപ്പിന് കോൺഗ്രസ് ഇദം പ്രഥമമായി സെമി കേഡർ സംവിധാനത്തിൽ ചിട്ടയായ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഇതിന്‍റെ മുന്നോടിയായി നവംബർ 12 ന് നിയോജക മണ്ഡലം തലത്തിൽ വിപുലമായ പ്രവർത്തക കൺവെൻഷനും പ്രവർത്തന പരിപാടികളും ആസൂത്രണം ചെയ്യും. അതോടൊപ്പം ഒരു മാസം നീണ്ടുനിൽക്കുന്ന വോട്ട് ചേർക്കൽ യജ്ഞവും ഭവന സന്ദർശന പരിപാടികളും സംഘടിപ്പിക്കും.
വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കൺവെൻഷൻ കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പോൾസൺ കൂവക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സിയുടെ വയനാട് പാർലമെന്റ് നരീക്ഷകന്‍ പി.ടി. മാത്യു, കെ.പി.സി.സി. നിർവാഹക സമിതി അംഗം കെ.എൽ. പൗലോസ്, കെ.പി.സി.സി. അംഗം പി.പി. ആലി, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, മോയിൻ കടവൻ, പി.കെ. അബ്ദുറഹിമാൻ, പി. ശോഭനകുമാരി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *