വയനാട് ചുരം ഗതാഗതക്കുരുക്കിൽ: പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ വേഗത്തിലാക്കണമെന്ന് ജനകീയ കർമ്മ സമിതി
പടിഞ്ഞാറത്തറ: പൂഴിത്തോട് പടിഞ്ഞാറത്തറ പാതയുടെ കാര്യത്തിൽ വേഗം പോരായെന്ന് ജനകീയ കർമ്മ സമിതി. ആരോപിച്ചു. വയനാട് ചുരം ഗതാഗതകുരുക്കിലാണ്. തുരങ്ക പാതയടക്കമുള്ള ബദൽ സംവിധാനങ്ങൾ പ്രഖ്യാപനങ്ങൾ മാത്രമാണ്. എന്നാൽ 70% ലധികം നിർമ്മാണം പൂർത്തികരിച്ച പാത തുറന്നു കിട്ടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ 30 വർഷമായി വയനാട്ടിലെ ജനങ്ങൾ കാത്തിരിക്കുന്നു. വേഗം പരിഹാരം കാണണമെന്നാണ് കർമ്മസമിതിയുടെ ആവശ്യം. യോഗത്തിൽ കർമ്മ സമിതി ചെയർപേഴ്സൻ ശകുന്തള ശൺമുഖൻ അധ്യക്ഷത വഹിച്ചു.
വയനാട് ജില്ലാ വികസന സമിതി തീരുമാനപ്രകാരം പാത കടന്നുപോവുന്നിടങ്ങളുടെ ഒരു ഭാഗത്ത് കഴിഞ്ഞ 19 – ന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരു സംയുക്ത പരിശോദന നടന്നിരുന്നു. ഇനി ഇത്തരത്തിലുള്ള ഒരു പരിശോദന നടക്കേണ്ടത് കോഴിക്കോട് ജില്ലയിലാണ്. അതിനുള്ള തീരുമാനം ഉടൻ ഉണ്ടാവണം. അല്ലാത്ത പക്ഷം ആയിരക്കണക്കിന് ആളുകളെ അണിനിരത്തി ചുരത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കർമസമിതി പറഞ്ഞു.






Leave a Reply