പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂളിൽ കേശദാന ക്യാമ്പ് സംഘടിപ്പിച്ചു
പുൽപ്പള്ളി: വിജയ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കേശദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാൻസർ ചികിത്സയിൽ മുടി നഷ്ടപ്പെട്ട സ്ത്രീകൾക്ക് സൗജന്യമായി വിഗ്ഗ് നിർമ്മിച്ച് നൽകുന്നതിനായി തൃശ്ശൂർ അമല മെഡിക്കൽ കോളേജുമായി സഹകരിച്ചാണ് സ്കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടി പുൽപള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ സുകു ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും പൊതുജനങ്ങളുമടക്കം 30 ഓളം വ്യക്തികളാണ് മുടി ദാനം ചെയ്യാൻ എത്തിയത്. പി.ടി.എ പ്രസിഡന്റ് ഷമീർ ടി.എം, പ്രിൻസിപ്പൽ സതി കെ.എസ്, കിഷോർ കുമാർ, ഷിജി സെബാസ്റ്റ്യൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിജോയ് വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. ലീഡർ അനമാരിൽഡ കെ ഷജിൽ, സിദ്ധാർത്ഥ്, ലസിയ ചാരിറ്റ്, ബെസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply