May 5, 2026

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം : ഡി.വൈ.എഫ്ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

0
Img 20231029 093023
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ‘അധിനിവേശമാണ് മാനവികതയുടെ ശത്രു, പൊരുതുന്ന പലസ്തീനിനോടൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരിയിൽ നടത്തിയ പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. എം രമേഷ്, കെ എസ് ഹരിശങ്കർ, ആഷിഖ് സി എച്ച് എന്നിവർ സംസാരിച്ചു.

പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദ്വാരകയിൽ നടത്തിയ പരിപാടി ജില്ലാ ട്രഷറർ കെ ആർ ജിതിൻ ഉദ്ഘാടനം ചെയ്തു. കെ ഇസ്മായിൽ, അഷറഫ് , അക്ഷയ് എന്നിവർ സംസാരിച്ചു. മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ നടത്തിയ പരിപാടി പി ടി ബിജു ഉദ്ഘാടനം ചെയ്തു. കെ വിപിൻ, വി ബി ബബീഷ് , അജയകുമാർ എന്നിവർ സംസാരിച്ചു.

പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ നടത്തിയ പരിപാടി സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു ഉദ്ഘാടനം ചെയ്തു. സി എം രജനീഷ്, ജോബിൻ ജോസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *