May 5, 2026

കീർത്തി മഹിളാ സമാജത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച്,ക്ഷീര കർഷക സെമിനാർ നടത്തി

0
Img 20231030 Wa0006
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി:  ചെറ്റപ്പാലം കീർത്തി മഹിളാ സമാജത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച്, ശശിമല ക്ഷീര സഹകരണ സംഘവുമായി ചേർന്ന് നടത്തിയ ക്ഷീര കർഷക സെമിനാർ കുറിച്യൻ മൂല കീർത്തി ഓഡിറ്റോറിയത്തിൽ നടന്നു.

സെമിനാറിൽ ഡോ . രതീഷ് ആർ .എൽ വിഷയമവതരിപ്പിച്ചു. മുള്ളൻ കൊല്ലി പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ പുക്ഷ്പവല്ലി നാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

മുൻ വാർഡ് മെമ്പർ വിൻസന്റ് സി .പി , ജമുന .ജി , കുര്യാക്കോസ് ടി .എം , എന്നിവർ പ്രസംഗിച്ചു .

ക്ഷീരസംഘം പ്രസിഡന്റ് ഇ കെ .തങ്കച്ചൻ അദ്ധ്യക്ഷം വഹിച്ചു.

മർക്കോസ് പി .യു . സ്വാഗതവും, റിന ബേബി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *