രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വ ദിന അനുസ്മരണം നടത്തി
കല്‍പ്പറ്റ: രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ഇന്ദിരാ പ്രിയദര്‍ശിനിയുടെ ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 31 ന് വയനാട് ഡി.സി.സി ഓഫീസില്‍ അനുസ്മരണയോഗം നടത്തി. ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്ത്കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധമായിരുന്നു ഇന്ദിരയുടെ യശസ് ഉയര്‍ത്തിയ ഒരു പ്രധാന സംഭവം. ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ ഇന്ത്യ നേടിയ വിജയം പൊതുജനങ്ങള്‍ക്കിടയില്‍ ഇന്ദിരയുടെ സ്വാധീനം അരക്കിട്ടുറപ്പിച്ചു. ഇന്ദിരയുടെ കൈകളില്‍ ഇന്ത്യ സുരക്ഷിതമാണെന്നു സാധാരണക്കാരെക്കൊണ്ടു ചിന്തിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു. പാക്സിതാനെ സഹായിക്കാന്‍ അമേരിക്കയുടെ ഏഴാം കപ്പല്‍പ്പട വരുമെന്ന് ഇന്ദിരാജിയെ അറിയിച്ചപ്പോള്‍, തന്റെ സമുദ്രാതിര്‍ത്തി കടക്കുന്ന സൈന്യം തിരിച്ച് ഇന്ത്യ വിട്ട് പോകണോ എന്നുള്ളത് താന്‍ തീരുമാനിക്കുമെന്ന ശക്തമായ മറുപടിയുടെ ഫലമായാണ് അമേരിക്ക ആ ദൗത്യത്തില്‍ നിന്നും പിന്മാറിയത്.
ഒക്ടോബര്‍ 31 ന് 1984 ന് സിഖ് വംശജരായ തന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നുവെന്നും, ഇന്ത്യാ രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരിക്കെ ബാങ്ക് ദേശസാല്‍ക്കരണം, പ്രിവി പേഴ്സ് നിര്‍ത്തലാക്കാന്‍, ഇരുപതിന സാമ്പത്തിക പരിപാടി തുടങ്ങിയ അടിസ്ഥാന വികസന പദ്ധതികള്‍ നടപ്പിലാക്കി രാജ്യത്തെ ലോകത്തില്‍ നിര്‍ണായക ശക്തിയായി മാറ്റിയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡി.സി.സി. പ്രസിഡണ്ട് അനുസ്മരിച്ചു.
യോഗത്തില്‍ പി.പി. ആലി, ടി.ജെ.ഐസക്, ,കെ.വി. പോക്കര്‍ഹാജി, ഒവി. അപ്പച്ചന്, എം.എ. ജോസഫ് ഡി.പി. രാജശേഖരന്, ബിനു തോമസ്, ജി.വിജയമ്മ ടീച്ചര്‍, സി. ജയപ്രസാദ്, പോള്‍സണ്‍ കൂവക്കല്‍, ഗോകുല്‍ദാസ് കോട്ടയില്‍, സുരേഷ് ബാബു വാളല്‍, ഇവി. എബ്രഹാം, ആര് രാജന് തുടങ്ങിയവര്‍ സംസാരിച്ചു .





Leave a Reply