June 20, 2026

ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഗ്രാമങ്ങളില്‍ എത്തിക്കണമെന്ന് ഐ.സി. ബാലകൃഷ്ണന്‍

0
Img 20231031 205052
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി ആറാമത് വയനാട് ജില്ലാ സമ്മേളനം ഇന്ദിരാ പ്രിയദര്‍ശിനി നഗറില്‍ സുല്‍ത്താന്‍ ബത്തരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ എത്തിക്കാന്‍ ഗാന്ധിദര്‍ശന്‍ വേദി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ചും ദേശീയ പ്രസ്ഥാനത്തെ കുറിച്ചും പുതിയ തലമുറയെ ബോധവല്‍ക്കരിക്കേണ്ടത് മുതിര്‍ന്ന തലമുറയുടെ ബാധ്യതയും ഉത്തരവാദിത്വവും കടമയും ആണെന്നും അദ്ദേഹം പറഞ്ഞു.

 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദര്‍ശിനിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ആദരാഞ്ജലികളോടെ ആരംഭിച്ച സമ്മേളനത്തില്‍ ജില്ലയിലെ നിരവധി ഗാന്ധിയന്‍മാര്‍ പങ്കെടുത്തു. ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോക്ടര്‍ അജിതന്‍ മേനോത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ചെയര്‍മാന്‍ ഇ.വി.അബ്രഹാം അധ്യക്ഷത വഹിച്ചു. സജി തോമസ്, പി.ശോഭനകുമാരി, പി.ചന്ദ്രന്‍ , ചിന്നമ്മ ജോസ്, മീനാക്ഷി രാമന്‍, അസീസ് മാടാല, സതീഷ് കുമാര്‍, ബെന്നി വട്ടപറമ്പില്‍ , പി.വി. ആന്റണി, എള്ളില്‍ മുസ്തഫ, ഷാന്റി ചേനപ്പാടി, ഗിരിജ സതീഷ്, പ്രമോദ് ജി തുടങ്ങിയവര്‍ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *