പ്രധാനാധ്യാപക ശില്പശാല നടത്തി
കല്‍പ്പറ്റ: കെ പി എസ് ടി എ വയനാട് ജില്ലാ കമ്മിറ്റി പ്രധാനാധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല സംസ്ഥാന സെക്രട്ടറി പി എസ് ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി എം അനൂപ് അധ്യക്ഷത വഹിച്ചു. സേവനവേതന വ്യവസ്ഥകള്‍, ശമ്പള നിര്‍ണയം, സ്പാര്‍ക്ക് ഉപയോഗം എന്നിവയില്‍ സര്‍വ്വീസ് കണ്‍സല്‍ട്ടന്റ് ബേബി മാത്യു ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍, കെ സത്യജിത്ത്, ബിജു മാത്യു, ബിന്ദു തോമസ് എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply