June 13, 2026

ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 സമാപിച്ചു : വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്‍മാരായി

0
Img 20231104 171127
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഒക്ടോബര്‍ 30 ന് തുടങ്ങിയ ബ്ലോക്ക് തല കേരളോത്സവം കലാമത്സരങ്ങളോടെ നവംബര്‍ 3 ന് സമാപിച്ചു. ആവേശകരമായ മത്സരങ്ങളില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഓവര്‍ റോള്‍ ചാമ്പ്യന്‍മാരായി. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് റണ്ണേര്‍സ് അപ്പ് കിരീടം ചൂടി.സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അസ്മ അധ്യക്ഷനായിരുന്നു. സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ആയിഷാബി, ഫൗസിയ ബഷീര്‍, ജഷിര്‍ പള്ളി വയല്‍, എന്നിവരും ഭരണ സമിതി അംഗങ്ങളും , വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പരിപാടിയില്‍ പങ്കെടുത്തു. വിജയികള്‍ക്ക് ബ്ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമ്മാനദാനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി. പ്രദീപന്‍ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *