June 21, 2026

ശിശുദിനാഘോഷം സമാപിച്ചു

0
Img 20231121 184719
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: ജവഹര്‍ ബാല്‍ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടികൾ സമാപിച്ചു. സമാപന ദിവസം മീനങ്ങാടിയിൽ വെച്ച് നെഹ്റു കണ്ടെത്തിയ ഇന്ത്യ എന്ന വിഷയത്തിൽ സെമിനാറും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. സമാപന സമ്മേളനം കെ.പി.സി.സി അംഗം കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു.

ബാൽ മഞ്ച് ജില്ലാ ചീഫ് കോ- ഓഡിനേറ്റർ ഡിന്റോ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കോഡിനേറ്റര്‍ സലീഖ് പി മോങ്ങം മുഖ്യ പ്രഭാഷണം നടത്തി. ബാൽ മഞ്ച് സംസ്ഥാന കോ- ഓഡിനേറ്റർ ഷാഫി പുൽപ്പാറ വിഷയാവതരണം നടത്തി.

ജില്ലാ കോഡിനേറ്റര്‍മാരായ ഷഫീക്ക് സി, ഷിജു സെബാസ്റ്റ്യന്‍, സതീഷ് നേന്മേനി, ജിജി വര്‍ഗ്ഗീസ്, സിബി കെ.എം, അനൂപ് കുമാര്‍, അഷ്കര്‍ അലി, അന്‍വര്‍ സാദിഖ്, ഡോ.സീന തോമസ്, സുനീര്‍ ഇത്തിക്കല്‍, വിവിധ ബ്ലോക്ക് ചീഫ് കോ-ഓഡിനേറ്റർമാരായ പ്രസന്ന ശശീന്ദ്രൻ , വിൻസെന്റ് തോമസ്, സി.പി. ശശിധരൻ , ജില്ലാ പ്രസിഡന്‍റ് സിയ പോള്‍,അഭിയ രാജേഷ്, അഭിന മോഹന്‍, അഖില്‍ സജി, ബേസില്‍ വര്‍ഗ്ഗീസ്, അനന്യ മോഹന്‍, എല്‍ന സാറ സജി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *