ഷെഡ്ഡിന് തീപിടിച്ച് വയോധികന്‍ മരിച്ച സംഭവം ; ഭാര്യ തേയിയുടെ നില അതീവ ഗുരുതരം
തരുവണ: ഷെഡ്ഡിന് തീപിടിച്ച് വയോധികന്‍ മരിച്ച സംഭവത്തിൽ ഭാര്യ തേയിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.ഇന്ന് വൈകീട്ട് 6.30 ഓടെയാണ് നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡ്ഡിന് തീപിടിച്ചത്.ഇരുവരും തനിച്ചായിരുന്നു താമസം. ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികളാണ് ആദ്യം അഗ്‌നി ബാധ കണ്ടത്. തുടര്‍ന്ന് സമീപവാസികള്‍ വെള്ളം കോരിയൊഴിച്ചു തീകെടുത്തിയെങ്കിലും വെള്ളന്‍ മരണപ്പെട്ടിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു വെള്ളന്‍. ഭാര്യ തേയിക്കും പൊള്ളലേറ്റിട്ടുണ്ട്. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.
മക്കള്‍: അണ്ണന്‍, വനജ, മണി, ബിന്ദു.





Leave a Reply