May 14, 2026

വിവിധ മോഷണങ്ങൾ നടത്തിയ പ്രതികൾ ഒടുവിൽ വലയിലായി 

0
Img 20231126 175516
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടര്‍നാട്: കാഞ്ഞിരങ്ങാട്ടിലെ മലഞ്ചരക്ക് കട കുത്തി തുറന്ന് 9 ചാക്ക് കുരുമുളകും, തേറ്റമലയിലെ പലചരക്കുകട കുത്തി തുറന്ന് പണവും സിഗരറ്റും സിസിടിവി ഉപകരണങ്ങളും, മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ തോണിച്ചാലുള്ള മലഞ്ചരക്ക് കട കുത്തി തുറന്ന് 4 ചാക്ക് കുരുമുളകും മോഷണം നടത്തിയ പ്രതികൾ ഒടുവിൽ പോലീസിന്റെ പിടിയിൽ. നാദാപുരം കൊടിയൂറ സ്വദേശികളായ കൊയിലോത്തും കര വീട്ടില്‍ ഇസ്മയില്‍ (38), ഉടുക്കോന്റവിട വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (24), കായക്കൊടി സ്വദേശി പാറേമ്മല്‍ വീട്ടില്‍ അജ്മല്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇതേ സംഘം കോഴിക്കോടിലെ വിവിധയിടങ്ങളിലും സമാന രീതിയില്‍ മോഷണം നടത്തിയിരുന്നു. മോഷണ പരമ്പരയുടെ തുടര്‍ച്ചയായി തൊണ്ടര്‍നാട് പോലീസ് ഇന്‍സ്‌പെക്ടര്‍ ഇ ഷൈജുവും സംഘവുംമാനന്തവാടി മുതല്‍ തൊണ്ടര്‍നാട് വരെയും, പക്രന്തളം മുതല്‍ അഞ്ചു കുന്ന് വരെയും നൂറോളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് മുഹമ്മദ് സുഹൈലിനെ വീട്ടില്‍ ചെന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ രക്ഷപ്പെട്ടു. പിന്നീട് സുഹൈലിനെയും ഇസ്മയിലിനെയും കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്യുകയും അജ്മലിനെ തൊട്ടില്‍പാലം പോലീസും അറസ്റ്റ് ചെയ്യുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *