മേപ്പാടി അരപ്പറ്റ പ്രദേശത്ത് മോഷണ ശല്യം വ്യാപകം
മേപ്പാടി: മേപ്പാടി അരപ്പറ്റ പ്രദേശത്ത് തോട്ടങ്ങളിൽ മോഷണം വ്യാപകമാവുന്നു.. വിളവെടുപ്പ് സമയം ആയതോടെ കാപ്പി അടയ്ക്ക തുടങ്ങിയ കാർഷിക വിളകൾ മോഷണം നടത്തുന്നത് പതിവായിരിക്കുകയാണ്. അരപ്പറ്റ പ്രദേശത്ത് തോട്ടങ്ങളിൽ നിന്നും ജലസേചനത്തിനുള്ള അലുമിനിയം പൈപ്പുകൾ അനുബന്ധ കാർഷിക ഉപകരങ്ങളും മോഷണം പോയി. കെ.ജി.ജയപ്രകാശ് നാരായണൻ്റെ തോട്ടത്തിൽ നിന്നും 40ഓളം അലുമിനിയം പൈപ്പുകളും അടക്ക തുടങ്ങിയ കാർഷിക വിളകളും മോഷണം നടന്നു. നെടുങ്കരന്നെയിലുള്ള കന്യാസ്ത്രീ മഠത്തിൻ്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ വീട് പെളിച്ച് മോട്ടോർ ബാക്പാക്ക് സ്പ്രേയർ എന്നിവയും മോഷണം പോയി.. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.. ബന്ധപ്പെട്ടവർ മേപ്പാടി പോലീസിൽ പരാതി നൽകി.





Leave a Reply