ജില്ലാ സ്കൂൾ കലോൽസവം മാനന്തവാടി കുതിക്കുന്നു
ബത്തേരി: വയനാട് ജില്ലാസ്‌കൂൾ കലോത്സവത്തില്‍ മാനന്തവാടി ഉപജില്ല കുതിക്കുന്നു. മറ്റ് രണ്ട് ഉപജില്ലകളും തൊട്ടുപിന്നാലെയുണ്ട്. മാനന്തവാടി ഉപജില്ല 571 പോയന്റുമായി ഒന്നാം സ്ഥാനത്തും സുല്‍ത്താന്‍ ബത്തേരി 561, വൈത്തിരി ഉപജില്ല 557 പോയന്റുകളോടെ രണ്ടും മൂന്നും സ്ഥാനത്തുമാണ്. സ്‌കൂള്‍ തലത്തില്‍ ജിവിഎച്ച്എസ്എസ് മാനന്തവാടി 106 പോയന്റുമായി ഒന്നാം സ്ഥാനത്തും, ഡബ്ല്യു ഒ എച്ച് എസ് എസ് പിണങ്ങോട് 96 പോയന്റുമായി രണ്ടാം സ്ഥാനത്തും, എം ജി എം എച്ച് എസ് 93 പോയന്റുമായി മൂന്നാം സ്ഥാനത്തുമാണ്. 93 മത്സരങ്ങള്‍ പൂര്‍ത്തിയായിപ്പോഴുള്ള മുന്നേറ്റമാണിത്.





Leave a Reply