August 3, 2026

വയനാട് കാര്‍ണിവല്‍: ഹെലികോപ്റ്റര്‍ യാത്രയ്ക്കു അവസരം

0
Img 20231201 142530
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സും ഓര്‍ബിറ്റ് ഇന്റര്‍നാഷണലും സംയുക്തമായി 23 മുതല്‍ 31 വരെ നടത്തുന്ന വയനാട് കാര്‍ണിവലിന്റെ ഭാഗമായി 23ന് പൊതുജനങ്ങള്‍ക്കു ഹെലികോപ്റ്റര്‍ യാത്രയ്ക്കു സൗകര്യം ഒരുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ജോണി പാറ്റാനി, ഫാ. വര്‍ഗീസ് മറ്റമന, ജേക്കബ് സി. വര്‍ക്കി, അഡ്വ. ഈശോ ചെറിയാന്‍ എന്നിവര്‍ അറിയിച്ചു. ഒരാള്‍ക്ക് 5,000 രൂപയാണ് ഫീസ്. വിദ്യാര്‍ഥികള്‍ 3,500 രൂപ വീതം നല്‍കിയാല്‍ മതി. മുതിര്‍ന്ന 10 പേര്‍ ഒന്നിച്ചു ബുക്ക് ചെയ്താല്‍ 15 ശതമാനം ഇളവ് അനുവദിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ 2000 രൂപ അടച്ച് രണ്ടിനു വൈകുന്നേരത്തിനു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. പരിപാടി റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായാല്‍ മാത്രം രജിസ്ട്രഷന്‍ തുക തിരികെ നല്‍കും. ഗൂഗിള്‍ പേ നമ്പര്‍: 9745248182. വിശദവിവരത്തിന് 9395307903 എന്ന നമ്പറില്‍ വിളിക്കാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *