വൈവിധ്യങ്ങളുടെ നിറച്ചാര്‍ത്ത് ഒരുക്കി കല്‍പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂള്‍
കല്‍പറ്റ: സി.ബി.എസ്.ഇ യുടെ പാഠ്യപദ്ധതിയുടെ ഭാഗമായി കലകളോടെപ്പം പഠനം എന്ന ആശയത്തിന്റെ ഭാഗമായി വൈവിധ്യങ്ങളുടെ നിറച്ചാര്‍ത്ത് ഒരുക്കി കല്‍പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂള്‍. രണ്ടു സംസ്ഥാനങ്ങളെ കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡ് ആവിഷ്‌കരിച്ച പഠന രീതിയാണ് ആര്‍ട്ട് ഇന്റര്‍ഗ്രേറ്റര്‍ പ്രോഗ്രാം. അതുപ്രകാരം ചത്തിസ്ഗര്‍ട്ട് കേരള സംസ്ഥാനങ്ങളെ പറ്റി പഠിക്കുന്നത്തിനു വേണ്ടി ഇരുസംസ്ഥാനങ്ങളുടെയും ജീവിത രീതികള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. കല, സംസ്‌കാരം, മതപരമായ വൈവിധ്യങ്ങള്‍, ഭക്ഷണം, വേഷവിധാനങ്ങള്‍, ഭാഷ, തുടങ്ങിയവ വളരെ എളുപ്പത്തില്‍ മറ്റുള്ളവര്‍ക്ക് മനസിലാക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗം തയ്യാറാക്കിയ ഭാഷണശാല ശ്രദ്ധയമായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോഷി പെരിയപ്പുറം, വൈവിധ്യങ്ങളുടെ നിറച്ചര്‍ത്ത് ഉത്ഘടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.യു ജോസഫ്, ബര്‍സാര്‍ ഫാ. ജിതിന്‍ ഇടച്ചിലാത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. സിബി എം. ജോസഫ്, ഹെഡ്മിസ്‌ട്രേസ് ഗ്ലോറിയാ ബനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply