May 31, 2026

കാർ യാത്രക്കാരെ ആക്രമിച്ചു പണം തട്ടിയ തായി പരാതി

0
Eisagsh37765
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മീനങ്ങാടിയിൽ കാർ യാത്രികരെ ആക്രമിച്ച് 20 ലക്ഷം കവർന്നതായി പരാതി. ചാമരാജ് നഗറിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന എകരൂൽ സ്വദേശി മക്ബൂൽ, ഈങ്ങാപ്പുഴ സ്വദേശി നാസർ എന്നിവർ സഞ്ചരിച്ച കാർ മീനങ്ങാടി 54 അമ്പലപ്പടിയിലെ പെട്രോൾ പമ്പിൽ വെച്ച് ഒരു സംഘം ആളുകൾ കടത്തിക്കൊണ്ടുപോവുകയായിരുന്നുവെ പരാതി. കെഎൽ 11 ബി ആർ 1779 നമ്പർ കാറാണ് കടത്തികൊണ്ടു പോയത്. പോകുന്ന വഴിയിൽ മേപ്പാടിയിൽ ഇരുവരെയും കാറിൽ നിന്നും ഇറക്കിവിട്ടതായും തുടർന്ന് മേപ്പാടിയിൽ മറ്റൊരിടത്ത് കാർ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു എന്നുമാണ് പോലിസിനെ അറിയിച്ചത്. മേപ്പാടി പോലീസ് സ്റ്റേഷനിലും മീനങ്ങാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. 2 വാഹനങ്ങളിലായി പത്തോളം പേരുണ്ടായിരുന്നതായും, കാറിലുണ്ടായിരുന്ന 20 ലക്ഷം രൂപയോളം നഷ്ട‌പ്പെട്ടതായുമാണ് ലഭ്യമായ വിവരം. മീനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *