May 16, 2026

മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

0
Img 20231220 162238
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി:  സംസ്ഥാനത്തെ 526 പോലീസ് സ്റ്റേഷനുകളിലേക്ക് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിന്റെ ഭാഗമായി മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും മീനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി. മണ്ഡലം പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് വർഗീസ് മൂരിൻ കാവിൽ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ജനാധിപത്യരീതിയിൽ പ്രതിഷേധം നടത്തുന്ന യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും സഹപ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുന്ന പോലീസിന്റെ കിരാതവാഴ്ച തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. വി എം വിശ്വനാഥൻ, ഷിജു ടി പി,എൻ കെ ഏലിയാസ്, അനീഷ് റാട്ടക്കുണ്ട് , ലിന്റോ കുര്യാക്കോസ്, ഡെയ്സി ജെയിംസ്,ശിവരാമൻ മാദമൂല ‘ടി കെ തോമസ്, ബിനു പി ടി , മനു മീനങ്ങാടി, രാധാകൃഷ്ണൻ ജെയിംസ് കെ പി, പി ജി സുനിൽ, പി എ സുന്ദരൻ ബിജു വി സി റോയ് പീറ്റർ ഷാജി പാലക്കൂല എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *