May 31, 2026

ഏകദിന പരിശീലനം സംഘടിപ്പിച്ചു

0
Img 20231226 101523
By ന്യൂസ് വയനാട് ബ്യൂറോ

 

നൂൽപുഴ: കുടുംബശ്രീ മിഷൻ, നൂൽപുഴ സി.ഡി.എസ് , നൂൽപുഴ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ സംയുക്താഭിമുഖ്യത്തിൽ യൂത്ത് ക്ലബ് അംഗങ്ങൾക്ക്‌ ഏകദിന പരിശീലനം നൽകി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ അമൽ ജോയ് പരിശീലനം ഉദ്ഘാടനം ചെയ്തു . സിഡിഎസ് പേഴ്സൺ പി. ജയ അധ്യക്ഷത വഹിച്ചു. വിവിധ ഊരുകളിൽ നിന്നായി പങ്കെടുത്ത 50 യുവതി യുവാക്കൾക്കുള്ള ക്ലാസിന് കെ.പി പ്രതീഷ് നേതൃത്വം നൽകി. ചടങ്ങിൽ പ്രൊജക്റ്റ് കോർഡിനേറ്റർ ടി.വി സായികൃഷ്ണൻ, സിഡിഎസ് അക്കൗണ്ടന്റ് കെ സക്കീന, ആനിമേറ്റർ ശ്രീജ തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *