ബൈരക്കുപ്പ ഗ്രാമപ്രദേശത്ത് നിന്നും ആദ്യമായി രണ്ട് അഭിഭാഷകർ
ബൈരക്കുപ്പ ഗ്രാമപ്രദേശത്ത് നിന്നും ആദ്യമായി രണ്ട് അഭിഭാഷകർ
ബൈരക്കുപ്പ: കേരള കർണ്ണാടക അതിർത്തിയും പൂർണ്ണമായും വനത്താൽ ചുറ്റപ്പെട്ടതുമായ ഡി.ബി. കുപ്പ പഞ്ചായത്തിൽപ്പെട്ട ബൈരക്കുപ്പ ഗ്രാമപ്രദേശത്ത് നിന്നും ആദ്യമായി രണ്ട് അഭിഭാഷകർ .ഇരുവർക്കും രാജോജിതമായ സ്വീകരണമൊരുക്കി നാട്ടുകാർ. പൂർണ്ണമായും ഗ്രാമീണ മേഖലയായ ഡി.ബി.കുപ്പപഞ്ചായത്തിൽ നിന്നും ആദ്യമായി ഗൗൺ അണിഞ്ഞവരും ഈ രണ്ട് യുവാക്കളാണ്. ബൈരക്കുപ്പ സ്വദേശികളായപി.സി.മനോജ്, ബി.ആർ.ക്യഷ്ണ, ദാവൻ കരെ ജില്ലയിലെ റാണി ബെന്നൂർ സ്വദേശി ബി ശ്രീകാന്ത് എന്നിവർക്കാണ് നാട്ടുകാർ വൻ സ്വീകരണം നൽകിയത്.
പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ പിന്നീട് പഠിക്കണമെങ്കിൽ 35 കിലോമീറ്റർ അകലെയുള്ള അന്തർ ശന്തയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഏക ആശ്രയം.ഇവിടെ പോയി പഠിക്കാൻ വാഹന സൗകര്യമില്ലാത്തതിനാൽ ഭൂരിഭാഗം പേരും പ്രാഥമിക വിദ്യാഭ്യാസത്തോടെ പഠനം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന്നിടെയാണ് നിർദന കുടുംബങ്ങളിൽ പെട്ട മനോജ്, ക്യഷ്ണ, ശ്രീകാന്ത് എന്നിവരെ എക്കോ (എംപവർമെൻ്റ് ഓഫ് ചിൽഡ്രൻസ് ആൻ്റ് ഹ്യൂമാൻ റൈറ്റ്സ് ഓർഗനൈസേഷൻ) കണ്ടെത്തുകയും ഉന്നത വിദ്യാഭ്യാസം നൽകുകയും ബാംഗ്ലൂർ ക്രിസ്തു ജയന്തി ലോ കോളേജിൽ ചേർത്ത് പഠിപ്പിച്ച്അഡ്വക്കേറ്റ് മാരാക്കുകയും ചെയ്തത്. എക്കോയുടെ കീഴിലുള്ള യൂറ് ഇന്ത്യൻ അക്കാഡമി ഓഫ് മാനേജ്മെൻറ് ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായി സ്കിൽ ഡവലപ്പ്മെൻ്റ് ട്രെയിനിംങ്ങ് നടത്തുന്നുണ്ട്. 75 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അനാഥർ, നിർദന കുടുംബത്തിൽപ്പെട്ടവർ, ചെറിയ കുറ്റങ്ങളിൽ പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച കുട്ടികൾ എന്നിവരാണ് എക്കോവിന് കീഴിലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്നത്. ബീഹാർ, ആസ്സാം, ഉത്തരകാണ്ഡ്, തമിഴ്നാട്, കർണ്ണാടക, കേരള എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് സ്കിൽ ഡവലപ്പ്മെമെൻ്റ് ട്രെയിനിംങ്ങിൽ പഠനം നടത്തുന്നത്.പത്താം ക്ലാസ് കഴിഞ്ഞ വർക്കും, ഡിഗ്രി പഠിക്കാൻ ആഗ്രഹമുള്ളവർക്കും ഇവടെ പഠനം നടത്താം. ബൈരക്കുപ്പയിൽ വെച്ച് നാട്ടുകാരും എക്കോയും ചേർന്നാണ് മൂന്ന് അഡ്വക്കേറ്റ് മാർക്കും രാജകീയ സ്വീകരണം നൽകിയത്.
മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.കെ.രത്ന വല്ലി ,ഉദ്ഘാടനം ചെയ്തു. ഡി.ബി.കുപ്പപഞ്ചായത്ത് ചെയർമാൻ സുബ്രമണ്യസ്വാമി അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, അഡ്വ.ഫാ: ആൻറണി സെബാസ്റ്റ്യൻ (എക്കോ) മേജർ ഷൈജു. ബാവലി സ്കൂൾ ഹെഡ്മിസ്ട്രസ് പ്രബിബ, ദേവേസ ഗൗഡ, തിരുപ്പതി, മുനിസിപ്പൽ കൗൺസിലർ സ്മിത, പഞ്ചായത്ത് മെമ്പർ ശ്രീനിവാസ് ,വേണുഗോപാൽ, ഷർമിള രാജ് സംബന്ധിച്ചു.





Leave a Reply