July 10, 2026

സ്പാർക്ക് വിദ്യാഭ്യാസപദ്ധതി:വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ നടത്തി

0
Img 20240106 124950
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : കൽപ്പറ്റ എം എൽ എ അഡ്വ. ടി സിദ്ദിഖ് വിഭാവനം ചെയ്യുന്ന എം എൽ എ കെയർ ന്റെ ഭാഗമായുള്ള സ്പാർക്ക് വിദ്യാഭ്യാസപദ്ധതിയുടെ ഈ വർഷത്തെ നീറ്റ് പരിശീലനത്തിനായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ നടത്തി കൽപ്പറ്റ നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും സ്ക്രീനിംഗ് ടെസ്റ്റ് നടത്തി തിരഞ്ഞെടുത്ത 100 വിദ്യാർത്ഥികൾക്കാണ് പ്രഗത്ഭരുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനം നൽകുന്നത്.

സ്പാർക്ക് ന്റെ ഭാഗമായി നീറ്റ്, നെറ്റ് പരീക്ഷാ സെന്ററുകൾ അനുവദിക്കപ്പെട്ടതിലൂടെ ദേശീയ മത്സര പരീക്ഷകൾ വയനാട്ടിൽത്തന്നെ എഴുതാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ നാഷണൽ മീൻസ് -കം-മെരിറ്റ് പരീക്ഷയിൽ കൽപ്പറ്റ നിയോജക മണ്ഡലത്തിലെ വിജയം 100% ഇൽ അധികമായി ഉയർത്താൻ സാധിച്ചത് സ്പാർക്കിന്റെ പ്രധാന നേട്ടമാണ്. കൽപ്പറ്റയെ കേരളത്തിന്റെ എജ്യൂക്കേഷൻ ഹബ്ബാക്കി മാറ്റുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയെന്ന നിലയിൽ SPARK ( Signature Programme for Advancement and Rejuvenation of Kalpetta) വിജയിപ്പിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണെന്നും. വിദ്യാഭ്യാസ പുരോഗതിയിലൂടെ സാമൂഹിക പുരോഗതിയെന്ന ലക്ഷ്യം സഫലീകരിക്കാൻ നടത്തുന്ന കഠിനാദ്വാനത്തിനു എല്ലാ സുമനസ്സുകളേയും പിന്തുണ ഉണ്ടാവണമെന്ന് ആദരപൂർവ്വം അഭ്യർത്ഥിക്കുന്നുവെന്നും എം എൽ എ പറഞ്ഞു. സ്പാർക്ക് ടീം അംഗങ്ങളായ പി കബീർ, ഷാജി തദ്ദേവ്വൂസ്, ബിനീഷ് കെ ആർ, സംജിത്, സച്ചിൻ തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *