ക്ഷേത്രോത്സവം: ജുനൈദ് കൈപ്പാണിയുടെ വക സമ്മാനം
തരുവണ:പാലിയാണ മണി കണ്ഠലയം കനലാട്ട ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കലാപരിപാടികളിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ വക പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ഷേത്രോത്സവ അങ്കണത്തിലെത്തിയ ജുനൈദിനെ ഭാരവാഹികളും തന്ത്രിയും ചേർന്ന് സ്വീകരിച്ചു.
പരസ്പരസ്നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലുമുള്ള സഹവാസമാണ് വിശ്വാസികൾക്കിടയിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്.
സാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങൾ കൈമാറാൻ ആത്മീയ ഉത്സവങ്ങൾക്ക് സാധിക്കുമെന്നും ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണനും സന്നിഹിതയായിരുന്നു.





Leave a Reply