May 9, 2026

സിബിഎസ്ഇ സ്കൂൾ ജില്ലാ ഫുട്ബോൾ ടൂർണ്ണമെൻറ് ആരംഭിച്ചു

0
Eil1nzo8688
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :വയനാട് ജില്ലാ സി ബി എസ് ഇ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻറ് സുൽത്താൻ ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ഐഡിയൽ സ്നേഹഗിരി സീനിയർ സെക്കണ്ടറി സ്കൂൾ ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻറ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബിനു തോമസ്,സി.ബി.എസ്.ഇ സ്കൂൾസ് കൗൺസിൽ ജില്ലാ ട്രഷറർ സമീർ സി.കെ, സഹോദയ സ്കൂൾസ് കോംപ്ലക്സ് ജില്ലാ സെക്രട്ടറി ഡോ. ബീന സി എ , ജോയിന്റ് സെക്രട്ടറി രാഖി പി സി , ടൂർണ്ണമെന്റ് കമ്മിറ്റി കൺവീനർ സാദിഖ് കെ എം , ഐഡിയൽ സ്നേഹഗിരി കമ്മിറ്റി മെമ്പർ ഫൈസൽ കാഞ്ഞിരാട്ട്, ശ്രുതി ബി എന്നിവർ പങ്കെടുത്തു.അണ്ടർ 16, അണ്ടർ 19 കാറ്റഗറികളിലായി 22 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. സമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം ചെയ്യും. ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിണ്ടന്റ് കെ.റഫീഖ്

മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനദാനം നിർവഹിക്കും.

സി ബി എസ് ഇ സ്കൂൾ കൗൺസിൽ ജില്ലാ പ്രസിഡൻറ് വി ജി സുരേന്ദ്രനാഥ് , സെക്രട്ടറി ഷിംജിത്ത് ദാമു, ട്രഷറർ സി കെ സമീർ, ഐഡിയൽ ട്രസ്റ്റ് ജോയിൻ്റ് സെക്രട്ടറി വി മുഹമ്മദ് ശരീഫ്, ഫുട്ബോൾ റഫറീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എസ് സന്തോഷ് എന്നിവർ പങ്കെടുക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *