പുൽപ്പള്ളി ജനവാസ കേന്ദ്രത്തിൽ കടുവ ; ആശങ്കയിലായി ജനങ്ങൾ
പുൽപ്പള്ളി : സീതാമൗണ്ട് ടൗണിനോട് ചേർന്ന ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് സീതാമൗണ്ട് സ്വദേശി തമ്പിയുടെ വീടിനോട് ചേർന്ന് കടുവയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി.പാടിച്ചിറ ടൗണിന് സമീപം കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. കടുവയെ കണ്ടതോടെ പ്രദേശത്ത ജനങ്ങൾ കടുത്ത ആശങ്കയിലാണ്.
ഇവിടെ നിന്നും അരകിലോമീറ്റർ അകലെയാണ് കടുവയേയും മൂന്ന് കുഞ്ഞുങ്ങളേയും നാട്ടുകാർ കണ്ടത്. പുൽപ്പള്ളി പലയിടകളിലായി കടുവ സാന്നിധ്യം ഉണ്ട്.





Leave a Reply