ജനവാസ മേഖലകളിൽ ഭീതി വിതച്ച കരടി ഒടുവിൽ പീച്ചങ്കോട് മേഖലയിൽ
പീച്ചങ്കോട്: മാനന്തവാടി വള്ളിയൂർക്കാവ് ഭാഗത്തും പിന്നീട് തോണിച്ചാൽ പ്രദേശങ്ങളിലും ജനവാസ മേഖലകളിൽ ഭീതി വിതച്ച കരടി ഒടുവിൽ പീച്ചങ്കോട് മേഖലയിലെത്തി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ക്വാറി റോഡിലെ രാജീവന്റെ വീടിന്റെ അടുക്കളയിൽ കയറിയ കരടി വെളിച്ചെണ്ണ കുപ്പിയുമായി പുറത്തേക്ക് പോയി. കല്ലിന് മുകളിൽ പ്ലാസ്റ്റിക്ക്കുപ്പി അടിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ചെന്ന് നോക്കിയപ്പോൾ കട്ടപിടിച്ച വെളിച്ചെണ്ണ പുറത്തെടുക്കാനായി കുപ്പി പൊട്ടിക്കാൻ ശ്രമിക്കുന്ന കരടിയെയാണ് കണ്ടത്.വീട്ടുകാർ ഭയന്ന് ബഹളം വെച്ചതോടെ കുപ്പി ഉപേക്ഷിച്ച് കരടി ഓടി പോകുകയായിരുന്നു.





Leave a Reply