കേരള പ്രീമിയർ ലീഗ് ഫുട്ബോൾ വയനാട് യുണൈറ്റഡ് എഫ്. സി സൂപ്പർ സിക്സിൽ
കൽപ്പറ്റ :കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്കോർ ലൈൻ കേരള പ്രീമിയർ ലീഗിൽ വയനാടിന്അഭിമാനമായി വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് സൂപ്പർ സിക്സിലേക്ക് യോഗ്യത നേടി.
കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഗ്രൂപ്പ് എ,ലീഗ് റൗണ്ട് മത്സരങ്ങളിൽ അഞ്ചു ജയവും രണ്ട് സമനിലയുമായി
17 പോയിൻറ് നേടിയാണ് കഴിഞ്ഞ വർഷത്തെ സെമി ഫൈനലിസ്റ്റുകളായ വയനാട്ടിലെ പ്രഥമ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബ് സുപ്പർ സിക്സിനു യോഗ്യത നേടിയത്.
ആവേശകരമായ ലീഗ് റൗണ്ട് പോരാട്ടങ്ങളിൽ ശക്തരായ ഗോകുലം കേരളഎഫ് സി യെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തും,
കഴിഞ്ഞ വർഷത്തെ ജേതാക്കളായ കേരള യൂണിറ്റിനെ സമനിലയിൽ തളച്ചും ബി ഗ്രൂപ്പിൽ നിന്നും മൂന്നാം സ്ഥാനക്കാരായാണ് ക്ലബ്ബിന്റെ സൂപ്പർ സിക്സ് പ്രവേശനം.
കൽപ്പറ്റയിലെ എംകെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ മുൻ സന്തോഷ് ട്രോഫി താരം സനുഷ രാജ് ഹെഡ് കോച്ചി ന്റെയും അസിസ്റ്റൻറ് കോച്ച്ഡെയ്സൺ ചെറിയാൻ, ഗോൾ കീപ്പർ കോച്ച് ഹർഷൽ കോഴിക്കോടിന്റെയും മുഖ്യ പരിശീലനത്തിൽ ഈ സീസണിലും മികച്ച പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്.ശിഹാബ് ചക്കിപ്പറമ്പത്ത് ആണ് ടീം മാനേജർ.
കൽപ്പറ്റ മണിയങ്കോട് കോളനിയിലെ ശ്രീനാഥ് പ്രാഥമിക റൗണ്ടിൽ ക്ലബിന് വേണ്ടിഒൻപത് ഗോളുകൾ നേടി നാല് മാച്ചുകളിൽ കളിയിലെ താരത്തിനുള്ള ട്രോഫി നേടി. ക്യാപ്റ്റൻ മുഹമ്മദ് അമീൻ,രാഹുൽ, അരുൺ ലാൽ, ഗോൾ കീപ്പർ ജെയ്‌മി എന്നിവരുടെ മികച്ച പ്രകടനവും ടീമിന് കരുത്തേകി.
സൂപ്പർ സിക്സ് മത്സരങ്ങൾ ഇന്നാരംഭിക്കുമ്പോൾ ആദ്യമത്സരത്തിൽ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വൈകുന്നേരം 4.30 ന് മുത്തൂറ്റ് എഫ് സി യെ നേരിടും.കെ. എസ്. ഇ ബി , എസ് എ ടി തിരൂർ, കേരള യുണൈറ്റഡ്, കേരള പോലീസ് എന്നീ ടീമുകൾ സൂപ്പർ സിക്സിൽ മാറ്റുരയ്ക്കും.കൈരളി വി ചാനൽ മത്സരങ്ങൾ തൽസമയം പ്രക്ഷേപണം ചെയ്യുന്നുണ്ട്.





Leave a Reply