മസാഇദ്; അന്തേവാസികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കല്‍പ്പറ്റ : മര്‍കസ് യൂനാനി മെഡിക്കല്‍ കോളജും വിദ്യാര്‍ഥി കൂട്ടായ്മ തുണയും ചേര്‍ന്നുകൊണ്ട് റിപ്പബ്ലിക് ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. പിണങ്ങോട് പ്രവര്‍ത്തിക്കുന്ന പീസ് വില്ലേജ് വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്കായാണ് ‘മസാഇദ്’ ജെറിയാട്രിക് ക്യാമ്പ് സംഘടിപ്പിച്ചത്. അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡോ. ഹാജറ മുജീബ് ക്യാമ്പിനും ബോധവത്ക്കരണ ക്ലാസ്സിനും നേതൃത്വം നല്‍കി.
വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സേവന മനോഭാവം നല്‍കി കഴിവുറ്റ ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോയൊണ് പീസ് വില്ലേജ് സന്ദര്‍ശിക്കുകയും മെഡിക്കല്‍ ക്യാമ്പ് നടത്തുകയും ചെയ്തത്. പീസ് വില്ലേജിലെ അന്തേവാസികള്‍ക്കായി വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികളും നടത്തി.
ജൂനിയര്‍ സൂപ്രണ്ട് പി.സി ഉമറലി, മുസ്തഫ, തുണ പ്രസിഡന്റ് സല്‍മാനുല്‍ ഫാരിസ്, സെക്രട്ടറി ഫായിസ കെ എ എന്നിവര്‍ സംസാരിച്ചു. പീസ് വില്ലേജ് പി ആര്‍ ഒ കെസിയ മരിയ, സൂപ്പര്‍വൈസര്‍ അബ്ദുല്ല പച്ചൂരാന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.





Leave a Reply