July 9, 2026

എസ്.ഡി.പി.ഐ ധര്‍ണ അഞ്ചിന്

0
Eibx3wp64465
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചിന് രാവിലെ 10.30ന് ബത്തേരിയില്‍ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തും. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹംസ, വൈസ് പ്രസിഡന്റ് ഇ. ഉസ്മാന്‍, മീഡിയ കോ ഓര്‍ഡിനേറ്റര്‍ ടി.പി. അബ്ദുള്‍ റസാഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു . വന്യമൃഗ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ആശ്രിതര്‍ക്കു ജോലിയും നല്‍കുക, പരിക്കേറ്റവര്‍, കൃഷി നശിച്ചവര്‍, വളര്‍ത്തുമൃഗങ്ങളെ നഷ്ടമായവര്‍ എന്നിവര്‍ക്കു സമാശ്വാധനധനം അനുവദിക്കുക, വനത്തോടുചേര്‍ന്നുള്ള പ്രദേശങ്ങളിലെ മുഴുവന്‍ ആളുകളുടെയും കൃഷിക്കും വളര്‍ത്തുമൃഗങ്ങള്‍ക്കു സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക, വനാതിര്‍ത്തികളില്‍ ചുറ്റുമതില്‍ നിര്‍മിക്കുക തുടങ്ങിയവ സമരാവശ്യങ്ങളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *