June 15, 2026

ലഹരിക്കെതിരെ സംവാദ സദസുമായി പനമരം ചലഞ്ചേഴ്സ് ടീം

0
20240204 203409
By ന്യൂസ് വയനാട് ബ്യൂറോ

പനമരം : ജി എച്ച് എസ് എസ് പനമരം ലഹരി വിരുദ്ധ ക്ലബ് അഞ്ചുകുന്ന് കാപ്പുകുന്ന് കോളനിയിൽ സംഘടിപ്പിച്ച പ്രാദേശിക സംവാദ സദസ്സ് ശ്രദ്ധേയമായി. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്നും അകന്നു നിന്ന് ഉത്തമ സമൂഹം വാർത്തെടുക്കാൻ ലക്ഷ്യം വെച്ച് നടത്തിയ പരിപാടി പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. എം ആസ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പി ടി എ പ്രസിഡൻ്റുമായ കെ. ടി സുബൈർ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ അനീഷ് ചാക്കോ മുഖ്യ പ്രഭാഷണം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *