October 11, 2026

ജെമിനി സര്‍ക്കസ് തുടങ്ങി

0
Img 20240205 100923
By ന്യൂസ് വയനാട് ബ്യൂറോ

 

  കല്‍പ്പറ്റ: 25– വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്‍പ്പറ്റയില്‍ പ്രദര്‍ശനം നടത്തിയ ജെമിനി സര്‍ക്കസ് വീണ്ടും വയനാട്ടിലെത്തിയിരിക്കുകയാണ്. ബൈപാസ് റോഡിലെ ഫ്‌ലവര്‍ ഷോ ഗ്രൗണ്ടിലാണ് പ്രദര്‍ശനം. നഗരസഭാ ആക്ടിംഗ് ചെയര്‍മാന്‍ അഡ്വ ടി.ജെ. ഐസക്ക് റിബണ്‍ കട്ട് ചെയ്ത് സര്‍ക്കസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷരായ ജെയ്‌ന ജോയ് , അഡ്വ. എ.പി. മുസ്തഫ, ഒ.സരോജിനി, സി.കെ. ശിവരാമന്‍,വാര്‍ഡ് കൗണ്‍സിലര്‍ കെ. അജിത , സര്‍ക്കസ് മാനേജര്‍ വി സേതു മോഹനന്‍ എന്നിവര്‍ സംസാരിച്ചു. രണ്ടു റഷ്യക്കാരും ഏഴു താന്‍ സനിയക്കാരും രണ്ടു ഇത്യോപ്യന്‍ കലാകാരന്മാരും ഉള്‍പ്പെടുന്ന 11 അംഗ സംഘമാണ് അതിസാഹസികമായ അഭ്യാസപ്രകടനം കാഴ്ചവെക്കുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ പ്രിയങ്കരമായ സിംഹം ജിറാഫ് , ഹിപ്പൊപ്പൊട്ടാമസ്, സീബ്ര , പുലി ,മാന്‍ തുടങ്ങി ചലിക്കുന്ന റോബോട്ടിക് മൃഗങ്ങളുടെ കായിക പ്രകടനങ്ങള്‍, റോളര്‍ ആക്ട്, ലാഡര്‍ അക്രോബാറ്റ്, റഷ്യന്‍ സ്റ്റാച്യൂ ആകട്, ഡബിള്‍റിങ് ആക്ട് , ഡബിള്‍ സാരി ആകട്, ജഗ്‌ളിങ്ങ് എന്നിവയാണ് പുതിയ ഇനങ്ങള്‍. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ 28 മുതല്‍ 30 ഇനങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒരു മണി , നാലു മണി, ഏഴു മണി എന്നിങ്ങനെ ദിവസേന മൂന്ന് പ്രദര്‍ശനങ്ങളാണുള്ളത്. 100, 150,200, 300 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് അഡ്വാന്‍സ് ബുക്കിംങ്ങിന് 300 രൂപ. ഫോണ്‍ -9353620520,993440 5099.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *