May 3, 2026

എസ്.ഡി.പി.ഐ ജനമുന്നേറ്റയാത്ര 17ന്

0
20240215 171939
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : എസ്.ഡി.പി.ഐഭരണഘടന സംരക്ഷിക്കുക, ജാതി സെൻസസ് നടപ്പാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങൾ അനുവദിക്കുക, രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കർഷക ദ്രോഹ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾക്കായി 14ന് കാസർകോട് ആരംഭിച്ച യാത്രയാണ് ജില്ലയിൽ എത്തുന്നത്. മാർച്ച് ഒന്നിന് തിരുവനന്തപുരത്താണ് സമാപനം.

ഉച്ചകഴിഞ്ഞ് മൂന്നിന് തരുവണയിൽ യാത്രയ്ക്ക് സ്വീകരണം നൽകുമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.എ.അയ്യൂബ്, ജനറൽ സെക്രട്ടറി എൻ.ഹംസ, മീഡിയ കോ ഓർഡിനേറ്റർ ടി.പി.അബ്ദുൾ റസാഖ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യാത്രയെ ഇവിടെനിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നാലാംമൈൽ, കമ്പളക്കാട്, കൽപറ്റ വഴി ജില്ലാതല സമാപനം നടക്കുന്ന മേപ്പാടിയിലേക്ക് ആനയിക്കും. പൊതുസമ്മേളനം എസ്.ഡി.പി.ഐ ദേശീയ സമിതിയംഗം ഡോ.മഹമൂദ് ആവാസ് ഷെരീഫ് ഉദ്ഘാടനം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *