July 9, 2026

പുൽപ്പള്ളിയിൽ പ്രതിഷേധത്തിന് ജനസാഗരം. വനം വകുപ്പിൻ്റെ വാഹനം തടഞ്ഞു.

0
Img 20240217 112706
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി: കാട്ടാന ആക്രമത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹവുമായി നാട്ടുകാർ പുൽപ്പള്ളിയിൽ പ്രതിഷേധം .ഇതിനിടെ അവിടെ എത്തിയ വനം വകുപ്പിൻ്റെ ജീപ്പ് തടഞ്ഞ് നിർത്തി. ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ജീപ്പിൻ്റെ കാറ്റ് അഴിച്ച് വിടുകയും സൈഡ് ഷീറ്റുകൾ കീറുകയും ചെയ്തു.പോളിൻ്റെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം വേണമെന്നാവശ്യപ്പെട്ട് പാക്കത്തും പുൽപ്പള്ളിയിലും വൻ പ്രതിഷേധം തുടരുകയാണ്.

ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയും സംഘർഷത്തിൽ കലാശിച്ചു. ചർച്ചയല്ല നഷ്ടപരിഹാരമാണ് ആവശ്യമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *