August 31, 2026

ഓട്ടോഡ്രൈവര്‍മാർക്കായി ട്രാഫിക്ക് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി

0
20240219 190346
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ടൗണിലെ ഓട്ടോ ടാക്‌സി ഡ്രൈവർമാർക്കായി ‘ശുഭയാത്ര, സുരക്ഷിത യാത്ര’ ട്രാഫിക്ക് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി നടത്തി. വയനാട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ എം. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഷാജന്‍ ജോസ് ക്ലാസെടുത്തു. എസ്.ഐ എന്‍.കെ. ദാമോദരന്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ വി.എം. രതീഷ്, എ.പി. രേഷ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍, ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രതിനിധികള്‍, വിജയന്‍ പനമരം തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *