June 15, 2026

ക്രൈസ്തവ പുരോഹിതർക്കെതിരെ പ്രസ്താവന: ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ്

0
Img 20240219 195737
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷമുണ്ടാക്കിയതെന്ന പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.പി മധു .

വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിരവധി മനുഷ്യ ജീവനുകൾ പൊലിയാൻ സംസ്ഥാന സർക്കാറിൻ്റെയും വനo വകുപ്പിൻ്റെയും കൊളളരുതായി ക മൂലമാണെന്നും കേസ് എടുക്കേണ്ടത് സംസ്ഥാന സർക്കാറിനും, വനംവകുപ്പിനെതിരെയാണെന്നും പറഞ്ഞ് ഞാൻ നടത്തിയ പത്രസമ്മേളനത്തെ തെറ്റായ രീതിയിൽ വ്യഖ്യാനിച്ച് ക്രൈസ്തവ സഹോദരൻമാരെ തെറ്റിധരിപ്പിക്കുന്നതായി കാണുന്നു.

മലയോര ജനവിഭാഗങ്ങൾക്കും, കർഷകർക്കും തണലായി നിൽക്കുന്ന ക്രിസ്തീയ പുരോ ഹിതരെയും, സഭയെയും ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ഞാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ ഏതെങ്കിലും പരാമർശങ്ങൾ ക്രൈസ്തവ പുരോഹിതർക്കും, സഹോദരങ്ങൾക്കും വേദനയും, പ്രയാസവും ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു എന്ന് പത്രക്കുറിപ്പിൽ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *