May 20, 2024

മെഡിക്കൽ കോളേജ് അനാസ്ഥ: ഉപരോധിച്ച യൂത്ത് ലീഗ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

0
Img 20240219 201926

 

മാനന്തവാടി:ആന ചവിട്ടി കൊലപ്പെടുത്തിയ വനം വകുപ്പ് ജീവനക്കാരൻ പോളിന് മതിയായ ചികിത്സ നൽകുന്നതിൽ വീഴ്ച്ച വരുത്തിയ വയനാട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ച യൂത്ത് ലീഗ്
ജില്ലാ പ്രസിഡണ്ട് എം പി നവാസ് ഉൾപ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കളെ പോലീസ്
അറസ്റ്റ് ചെയ്ത് നീക്കി.

വയനാട് മെഡിക്കല്‍ കോളേജായി ഉയർത്തിയിട്ട്
മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ബോര്‍ഡില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെന്നും മെഡിക്കൽ കോളേജ് കേവലം “മടക്കൽ കോളാജായി” മാത്രം ചുരുങ്ങിയെന്നും സമരം ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ് അഭിപ്രായപ്പെട്ടു.

ചികിത്സക്ക് വേണ്ട മതിയായ സൗകര്യങ്ങൾ ഒരുക്കാത്ത ആരോഗ്യവകുപ്പിനെതിരെ കേസെടുക്കണമമെന്നും മെഡിക്കൽ
കോളേജിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ഒ.ആർ കേളു എം.എൽഎയും പൂർണ്ണ പരാജയമാണെന്നും അദ്ദേഹം അപ്രായപ്പെട്ടു.

മെഡിക്കൽ കോളജ് പൂർണ്ണമായി പ്രവർത്തന സജ്ജമാക്കുക, എമർജൻസി കെയർ യൂണിറ്റ് ആരംഭിക്കുക,കാത്ത്ലാബ് പ്രവർത്തനം കാര്യക്ഷമാക്കുക, കാർഡിയോളജി ഉൾപ്പെടെ സൂപ്പർ സ്പെഷ്യാലിറ്റി യൂണിറ്റുകളുടെ പ്രവർത്തനം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് ലീഗ് ഉപരോധ സമരം നടത്തിയത് .സമരക്കാരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി.

ശിഹാബ് മലബാർ, അസീസ് വെള്ളമുണ്ട, മോയി കട്ടയാട്,
മുസ്തഫ ടി എസ്, ഇബ്രാഹിം സി എച്, ജലീൽ പടയൻ,
നൗഫൽ വി,
ലത്തീഫ് സി പി എന്നിവർ സമരത്തിന് നേതൃത്വം നൽകി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *