യു.ഡി.എഫ് സമരമുഖത്തേക്ക്. ബത്തേരിയിൽ സർവകക്ഷി യോഗം ബഹിഷ്ക്കരിച്ചു. കൽപ്പറ്റയിൽ രാപ്പകൽ സമരം തുടരുന്നു.
കൽപ്പറ്റ: വന്യ ജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ല നേരിടുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മന്ത്രിസഭാ പ്രതിനിധികളുടെ നേതൃത്വത്തില്‍ വിളിച്ച സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി യുഡിഎഫ് എംഎല്‍എമാര്‍. അതേ സമയം കൽപ്പറ്റയിൽ
വയനാട്ടിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിനെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ രാപ്പകൽ സമരം തുടങ്ങി. കൽപ്പറ്റ കലക്ടറേറ്റിനു മുൻപിൽ നടക്കുന്ന സമരത്തിൽ ജനപ്രതിനിധികളും യു.ഡി.എഫ് ഭാരവാഹികളും ഘടകകക്ഷി പാർട്ടികളുടെ ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്.
മന്ത്രിമാരായ എംബി രാജേഷ്, കെരാജന്‍, എകെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബത്തേരിയിൽ നടത്തിയ സര്‍വകക്ഷി യോഗമാണ് യുഡിഎഫ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്. എംഎല്‍എമാരായ ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബഹിഷ്‌കരണം. കൊല്ലപ്പെട്ടവർക്ക് വേണ്ടി അനുശോചനം പോലുമറിയിക്കാതെയാണ് യോഗം തുടങ്ങിയത്. മുഖ്യമന്ത്രി വയനാട് സന്ദര്‍ശിക്കണമെന്നും , വനം മന്ത്രി രാജിവെക്കണമെന്നുമാണ് യുഡിഎഫ് ആവിശ്യപ്പെട്ടത്. മനുഷ്യ വന്യജീവി സംഘര്‍ശമുണ്ടായിട്ട് നാളിതുവരെയും വനം മന്ത്രി ജില്ലയിലെത്തിയില്ലെന്നും, അദ്ദേഹത്തോടൊപ്പം ചര്‍ച്ചക്കിരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഹാളില്‍ രാവിലെ 10 മണിക്കാണ് യോഗം ആരംഭിച്ചത്. കളക്ടര്‍, ജില്ലാ പോലീസ് മേധാവി, എഡിഎം ,വനം റവന്യൂ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. അതേ സമയം സർവകക്ഷി യോഗം നേരത്തെ തന്നെ ബിജെപി ബഹിഷ്ക്കരി





Leave a Reply