ബജറ്റിൽ അവഗണന; വയോജനങ്ങൾ ധർണ നടത്തി
കല്‍പ്പറ്റ: ബജറ്റില്‍ വയോജനങ്ങളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന വ്യാപകമായി നടന്നുന്ന സമരത്തിന്റെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റി കളക്ട്രേറ്റ് ധര്‍ണ്ണ നടത്തി.
എസ് കെ എം ജെ സ്‌കൂള്‍ പരിസരത്തു നിന്നും മാര്‍ച്ച് ആരംഭിക്കുകയും ധര്‍ണ്ണസംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍ ഉദ്ഘാടനവും ചെയ്തു.
ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുക, കുടിശ്ശിക ഉടന്‍ നല്‍കുക, ക്ഷേമനിധി പെന്‍ഷനുകള്‍ കുടിശിക ഉടന്‍ നല്‍കുക ,വയനാടിന്റെ യാത്രാകേശം പരിഹരിക്കുവാന്‍ ബദല്‍ പാത നിര്‍മ്മിക്കുക, വന്യമൃഗശല്യത്തില്‍ നിന്നും ശാശ്വത പരിഹാരം കാണുക, റെയില്‍വേ യാത്രാ ഇളവുകള്‍ പുന:സ്ഥാപിക്കുക, വയോജനകമ്മീഷന്‍ രൂപീകരിക്കുക .പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് പ്രവര്‍ത്തികമാക്കുകഎന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.
ജില്ലാ സെക്രട്ടറി ഇ.മുരളീധരന്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് റ്റി.വി.രാജന്‍ അധ്യക്ഷതയും വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം കെ.ആര്‍.ഗോപി, ജില്ലാ വൈസ് പ്രസിഡന്റുമാരായ റ്റി.ഒ.പൗലോസ്, റ്റി.സി. പത്രോസ്, കെ.ശശിധരന്‍, ജോയിന്റ് സെക്രട്ടറി ജോണ്‍ തോമസ് ജില്ലാ കമ്മിറ്റിയംഗം തോമസ് ബാബു, വി.കെ.സരോജിനി, സി.കെ.ജയറാം, കെ.ജരത്‌നമ്മ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.മുഹമ്മദ് നന്ദിയും പറഞ്ഞു.





Leave a Reply